2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

ഹതഭാഗ്യവനായ പ്രവാസി


ഞാനെത്ര ഭാഗ്യവാനെന്നോര്‍ത്തു ഞാനന്ന്
പ്രവാസിയാകുവാന്‍ ആദ്യം ഒരുങ്ങവെ.

തിടുക്കമായ്‌ യാത്ര ചൊല്ലീടുവാനന്ന്
ആവേശഭരിതനായ്‌ ഓടീ നടന്നു ഞാന്‍.

ആത്മ ബന്ധങ്ങള്‍ ഒന്നായ്‌ പുകഴ്ത്തി
നീ തന്നെ ഭാഗ്യവാന്‍,നീ തന്നെ ഭാഗ്യവാന്‍.

ദു:ഖം അശ്ലേഷമില്ലാ എനിക്കന്ന്
ഗൃഹാ ദുരത്വം വരിക്കും വരെയന്ന്.
പിന്നെപ്പെഴോ നൊമ്പരം കേറിയെന്‍ മാനസം

തുളുമ്പി നിന്ന് ഞാന്‍ ഏങ്ങിക്കരയാവേ
കെട്ടിപ്പിടിച്ചു കരഞ്ഞു എന്‍ മാതാപിതാക്കള്‍
ചുറ്റിലും നില്‍ക്കുന്നു എന്‍ രക്ത ബന്ധങ്ങളും.

കണ്ണീര്‍ കണങ്ങളാല്‍ അന്ധനായന്ന്
അപ്പോഴും ആശ്വാസം തന്നതും എന്‍ സ്വപ്നം......
സ്വപ്ന ഭൂമിയില്‍ പാദം ചവിട്ടി ഞാന്‍
ആശകള്‍ ഒന്നാകെ കാറ്റില്‍ പറത്തി ഞാന്‍
പിന്നെ നിനച്ചതോ,നാട്ടിലോന്നെത്തീടുവാന്‍
എന്താണൊരു വഴി?ഓര്‍ത്തു വിതുമ്പി ഞാന്‍.
ആശ്വാസവാക്കുകള്‍ കൂട്ടിനായെത്തി
എന്മനം എപ്പോഴോ മെല്ലേ മയങ്ങി
കാലങ്ങളങ്ങനെ പോയ്‌ മറഞ്ഞു

ഇന്നെനിക്കുണ്ടല്ലോ വ്യാധികള്‍ കൂട്ടിനായ്‌
സാഫല്യമില്ലാത്ത സ്വപ്നങ്ങളും കുറേ.
നേട്ടങ്ങളെല്ലാരും പങ്കിട്ടെടുത്തു
രക്തങ്ങളെല്ലാം ഇന്നെന്നെ മറന്നു
ഇന്നെനിക്കുള്ളതോ കുറ്റങ്ങള്‍ മാത്രം
എല്ലാര്‍ക്കും വേണ്ടതോ എന്‍ ധനം മാത്രം.

ദമ്പതിമാരെയെന്‍ മുന്നില്‍ കാണുമ്പോള്‍
ഓര്‍ത്തു ഞാനെന്റെ പ്രിയതമയെ പറ്റി!!
പോന്നുമോനോടവള്‍ കൊഞ്ചി നടക്കുമ്പോള്‍
എന്‍ മനം പൊട്ടിയതാരുമാറിഞ്ഞില്ല .

നശ്വര ജീവിതം ചാന്തുപിടിപ്പിക്കാന്‍
നെട്ടോട്ടമോടുമ്പോള്‍ ഞാനറിഞ്ഞില്ല
എന്നെ മാത്രം കിനാകണ്ടിരിക്കുന്ന എന്‍ സഖിയുടെ ദു:ഖങ്ങളൊന്നുമേ.

ഫോണ്‍ വിളിക്കുമ്പോള്‍ എന്നുണ്ണി കൊഞ്ചുന്ന
വാക്കുകള്‍ കേട്ടുഞാന്‍ ഉള്ളില്‍ കരഞ്ഞു പോയ്‌
ആശ്വാസവാക്കുകള്‍ കോരിചൊരിഞ്ഞു ഞാന്‍
എത്തിടാം എത്രയും വേഗമെന്നോതി.

പാവമാം എന്‍സഖിയുടെ സ്വപ്‌നങ്ങള്‍
പൂവണിയിക്കാന്‍ കഴിഞ്ഞില്ല എനിക്കിന്ന്
ജീവിതം പോലും കൊടുക്കാന്‍ കഴിയാത്ത
പ്രവാസിയാം ഞാനല്ലോ ഹതഭാഗ്യവാന്‍
              കടപ്പാട്:റേഡിയോ ഏഷ്യ








4 അഭിപ്രായങ്ങൾ:

  1. പ്രവാസിയുടെ ദുഃഖങ്ങള്‍ തന്മയത്തോടെ എഴുതി ..............ഇഷ്ടമായി കേട്ടോ , വീണ്ടും എഴുതുക ..എല്ലാ ഭാവുകങ്ങളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിടുണ്ട്... അക്ഷരങ്ങള്‍ക്ക് ഫ്ലൂരസേന്റ്റ്‌ പച്ച നിറം ഒഴിവാക്കൂ. അക്ഷരത്തെറ്റുകളും ..

    മറുപടിഇല്ലാതാക്കൂ
  3. "കുമ്മാട്ടി"യും,"jomon joseph","നിസാര"ക്കാരല്ല.

    തെറ്റുകള്‍ മനുഷ്യ സഹജമാണ്.തിരുത്താന്‍ ശ്രമിക്കാം.ഉപദേശങ്ങള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍8/8/12 5:39 AM

    പ്രവാസിയുടെ നീറുന്ന വേദനകളെ വരച്ച് കാട്ടിയതിന് നന്ദി,,,,

    മറുപടിഇല്ലാതാക്കൂ