2012, ഏപ്രിൽ 28, ശനിയാഴ്‌ച

അവന്‍ എന്താകും ??


വൃദ്ധന്‍,
മൌനത്തിലായിരുന്നു .
അനുയായികള്‍ നിശ്ശബ്ദരും.
മൌനം ..
മറ്റുള്ളവരെ ചിന്തിപ്പിക്കുവാന്‍
പ്രേരിക്കുന്ന ഉതാത്തയാണ്
നിശ്ശബ്ദത യാകട്ടെ ,
മറ്റുള്ളവര്‍ ചിന്തിക്കുന്നതെന്തന്നറിയുവാനുള്ള
ആകാംക്ഷയും .
ഏകാഗ്രതെയും
എകാന്തതെയും കുറിച്ച് അദ്ദേഹം സംസാരിച്ചു
അതിന്നു ശേഷം ...കുറെ നേരം
ഇമ പൂട്ടിയുള്ള ധ്യാനം .
വൃദ്ധന്‍
അനുയായികളെ നിരീക്ഷിക്കുകയായിരുന്നു
അനുയായികള്‍അദ്ദേഹത്തെവീക്ഷിക്കുകയും .
നിരീക്ഷണം ..ഒരന്തര്‍ പ്രേരണയാണ് ..
വീക്ഷണം .ബാഹ്യ ചിന്തയുടെ പരിണാമവും
"ഗുരു എകാകിയാണ് !"
അനുയായികള്‍ അനുതാപ പൂര്‍വം
മനസ്സിലോര്‍ത്തു .

ജലം പ്രാണനും
ആഹാരം ചിന്തയും
അഗ്നി വാക്കുമാകുമ്പോള്‍
മനുഷ്യന്‍,അവന്‍ എന്താകും ??
ആത്മ ശുദ്ധിയാര്‍ന്ന ആ
അങ്കണത്തിലിരുന്നു
വൃദ്ധന്‍ പ്രതിവചിച്ചു .

7 അഭിപ്രായങ്ങൾ:

  1. ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

      ഇല്ലാതാക്കൂ
    2. വളരെ നന്നായിട്ടുണ്ട്
      ഇനിയും പ്രദീക്ഷിക്കുന്നു

      ഇല്ലാതാക്കൂ
    3. ജയരാജ്‌മുരുക്കുംപുഴ....ചലച്ചിത്ര അവാര്‍ഡ് വായിച്ചു....വളരെ നന്നായിട്ടുണ്ട് .
      അവാര്‍ഡിന്നു യോഗ്യതയുള്ള കൃതി,ഗംഭീരം

      ഇല്ലാതാക്കൂ
  2. ജലം പ്രാണനും
    ആഹാരം ചിന്തയും
    അഗ്നി വാക്കുമാകുമ്പോള്‍
    മനുഷ്യന്‍,അവന്‍ എന്താകും ??
    ആത്മ ശുദ്ധിയാര്‍ന്ന ആ
    അങ്കണത്തിലിരുന്നു
    വൃദ്ധന്‍ പ്രതിവചിച്ചു .

    ഇനിയുമെഴുതൂ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി. മിസ്റ്റര്‍ മുഹിയുഹ്ദീന്‍,എതിനോക്കിയത്തില്‍

      ഇല്ലാതാക്കൂ
  3. മൌനം ..
    മറ്റുള്ളവരെ ചിന്തിപ്പിക്കുവാന്‍
    പ്രേരിക്കുന്ന ഉതാത്തയാണ്
    നിശ്ശബ്ദത യാകട്ടെ ,
    മറ്റുള്ളവര്‍ ചിന്തിക്കുന്നതെന്തന്നറിയുവാനുള്ള
    ആകാംക്ഷയും .

    മറുപടിഇല്ലാതാക്കൂ