2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

ദു:ഖ പുത്രി


ഇതിലെ കഥയും,കഥാപാത്രങ്ങളും വെറും സാങ്കല്‍പ്പികം മാത്രം.ആര്‍ക്കെങ്കിലും വല്ലതും തോന്നിയെങ്കില്‍ അതവരുടെ മനസ്സിന്റെ വിശാലതയുടെ കുറവുമാത്രംഎന്ന് ആദ്യമായി ലാസ്റ്റ് വാണിങ്ങ് തരുന്നു.

പ്രിയപ്പെട്ട സെലീനാ......
ഇന്നെന്‍റെ മോളുടെ മൂന്നാം ജന്മദിനാഘോഷമാണ്.കൂടെ, എന്റെ ആയിഷയുടെ രണ്ടാം ചരമ വാര്‍ഷികവും.
എന്റെമോള്‍ക്ക് കൊടുക്കാന്‍ നിന്റെ കയ്യില്‍ ഒരു വിലപ്പെട്ട സമ്മാനമുണ്ട്.അതുപോലെ എന്റെ "അയ്‌ഷൂനെ"ഓര്‍ത്തു ദു:ഖിക്കാന്‍ ഒരുപാട് അനുഭവങ്ങളും.
ദു:ഖിക്കാന്‍ മനുഷ്യന് നേരമില്ലല്ലോ!??സന്തോഷിക്കാനും.പഴയതെല്ലാം മറക്കുകയും പുതിയതിന്റെ പിന്നാലെ ഓടുകയും ചെയ്യുന്ന നവീനയുഗത്തിലല്ലേ ഇന്ന് മനുഷ്യന്‍??.......
എന്നാലും എന്റെ അയ്‌ഷൂനെ എങ്ങിനെ ഓര്‍ക്കാതിരിക്കാന്‍ കഴിയും.എല്ലാതിന്നും സാക്ഷിയായി നീയും ഉണ്ടായിരുന്നതല്ലേ സെലീ....തുടക്കം മുതല്‍ ഒടുക്കം വരെ.ഇത്ര ദുര്‍ഭലമാണോ നീയടക്കമുള്ള സ്ത്രീകളുടെ മനസ്സ്? ഒന്നും താങ്ങാനുള്ള ശക്തി നിങ്ങള്‍ക്കില്ലേ???
ഓര്‍ക്കും തോറും മനസ്സിന് തീ പിടിക്കുയാണ് കുട്ടീ....
ഒന്നും വേണ്ടായിരുന്നെന്നു തോന്നുകയാണിപ്പോള്‍.ഒരു കുടുംബ ജീവിതം ഞാനാശിച്ചതല്ല.പക്ഷേ,അന്ന് ....നീയും ആയിഷയും കൂടി എന്റെ സ്റ്റുഡിയോയിലേക്ക്‌ കയറി വന്ന ആ നിമിഷം തുടങ്ങിയതാണ് എന്നില്‍ അസ്വസ്ഥത,കാത്തിരുന്നതെന്തോ കയ്യില്‍ കിട്ടിയപോലെ.
സെലീ...നിനക്കറിയുമോ,അവളാരായിരുന്നു എന്ന്?നീ അറിയാത്ത ഒരു വലിയ സത്യമുണ്ട് കുട്ടീ..ഞങ്ങളുടെ ജീവിതത്തില്‍!!
നീ കരുതിയിരുന്നത് എന്റെ സ്റ്റുഡിയോയില്‍ വെച്ചാണ് ഞങ്ങളുടെ സ്നേഹം തുടങ്ങിയത് എന്നല്ലേ ?അല്ല ,പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌.അവിടം മുതല്‍ക്കാ കഥ തുടങ്ങുന്നത് .
ആദ്യം അവളെന്റെ കളി കൂട്ടുകാരിയായിരുന്നു.ആ സ്നേഹബന്ധം വളര്‍ന്നുകൊണ്ടിരിക്കുകയും അവളെന്റെ എല്ലാമെല്ലാമാവുകയും ചെയ്തു.
അങ്ങിനെയിരിക്കെ.....എനിക്കൊരു തെറ്റു പറ്റി.ഒരു സ്ത്രീക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല അത്.അതവള്‍ അറിഞ്ഞു .ഒരു പ്രത്യേക സാഹചര്യത്തില്‍ അവള്‍ക്കെന്നെ ഉപേക്ഷിക്കേണ്ടി വന്നു.ഞങ്ങള്‍ പിരിഞ്ഞു...
ഞാന്‍ വളര്‍ന്നു വലുതായ നാടിനോടും,നാട്ടുകാരോടും എനിക്ക് വിടപറയേണ്ടി വന്നു.അതിലൊന്നും എനിക്ക് ദു:ഖമുണ്ടായിരുന്നില്ല.പക്ഷേ ,ഞങ്ങള്‍ തമ്മിലുള്ള ആ ബന്ധം മുറിയുമ്പോള്‍...,,
അയ്ഷൂന്റെ വയറ്റില്‍ ഒരു ജീവന്‍ തുടിക്കുന്നുണ്ടായിരുന്നു.അതവളുടെ വീട്ടുകാരറിഞ്ഞില്ല.
അങ്ങിനെ ദിവസങ്ങളും,മാസങ്ങളും, വര്‍ഷങ്ങള്‍ക്കു വഴിമാറികൊടുത്തു.ഞാന്‍ കരുതി അവളൊരു പുതിയ ജീവിതം തുടങ്ങിക്കാണുമെന്ന്.എന്നാല്‍,ഒരു കുഞ്ഞിന്റെ അമ്മയായതിനാല്‍ അവളെ വിവാഹം കഴിക്കാന്‍ ആരും തയ്യാറായില്ല,ഒരു കെട്ടു കഴിഞ്ഞവന്‍ പോലും.ആയിടയ്ക്കാണ് അവളുടെ അച്ഛന്റെ അകാലമരണം.അതവളെ വളരെയധികം വേദനിപ്പിച്ചു.പിന്നീടുള്ളത് ഏട്ടന്‍മാരായിരുന്നു.അമ്മ ഈ കാഴ്ച്ചകള്‍കൊന്നും സാക്ഷിയാവാതെ നേരെത്തെ അവളെവിട്ടുപോയിരുന്നു,അവളുടെ പത്താം വയസ്സില്‍.
വര്‍ഷങ്ങള്‍ ഒരുപാട് വീണ്ടും കടന്നുപോയി.സമയം ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കില്ലല്ലോ ..??!!!അച്ഛന്റെ മരണത്തിന് ശേഷം ഏട്ടന്മാരുടെ സ്നേഹം പഴയതുപോലെ അവള്‍ക്കു ലഭിച്ചില്ല.
അങ്ങിനെ പതുക്കെപതുക്കെ അവളാവീട്ടിലെ വേലക്കരിയായി മാറി.മൂകമായോ,പരസ്യമായോ അവള്‍ കരഞ്ഞില്ല.മനസ്സിനെ ഒട്ടും വേദനിപ്പിച്ചില്ല.കാരണം,സ്വന്തം കുഞ്ഞിനെ വളര്‍ത്തണം,പഠിപ്പിക്കണം,ഭക്ഷണവും,പാര്‍പ്പിടവും വേണം.ആ "കുഞ്ഞിന്നു"
വേണ്ടി അവളെല്ലാം സഹിച്ചു,കഴിവിന്റെ പരമാവധി.
സഹിക്കവയ്യാതായപ്പോള്‍ അവളാകുഞ്ഞിനേയും കൊണ്ട് നാട് വിട്ടു.പല സ്ഥലങ്ങളിലും കറങ്ങി.ചെയ്യാത്ത ജോലികളില്ല,കാണാത്ത മനുഷ്യരും.സന്തോഷിക്കുന്ന മനുഷ്യരെ കണ്ടു,അതിലുപരി ദു:ഖിക്കുന്നവരെയും.............
അവസാനം നീയവര്‍ക്ക് നല്ലയൊരു ജോലി വാങ്ങികൊടുത്തു.ആ അമ്മയ്ക്കും മകള്‍ക്കും വീണ്ടും സന്തോഷത്തിന്റെ ദിനങ്ങള്‍ കടന്നു വരികയായിരുന്നു..ദൈവം എല്ലാവര്‍ക്കും എപ്പോഴും സന്തോഷം നല്‍കില്ലല്ലോ!!!!
ആ നല്ല ജീവിതത്തിന്റെ തൊട്ടു മുന്നില്‍,ദു:ഖം അവളെ സ്വീകരിക്കുവാന്‍ നില്‍ക്കുന്നുണ്ടായിരുന്നു.സാവധാനം ഒരു മാറാരോഗത്തിന്നവള്‍ അടിമയായി.
ഇത്രയും കാലംകൊണ്ട് അവളുടെ?മകള്‍ ഒരുപാടു വലുതായിരുന്നു.ഇനി തന്റെ മകളെ ഒരു വിശ്വസ്ഥന്‍റെ കയ്യിലേല്‍പ്പിക്കണം.ആരേല്‍ക്കും??ഒരു പിഴച്ചവളുടെ മകളെ ആര് വിവാഹം കഴിക്കും...??അവിടെയും എന്‍റെ ആയിഷു പരാജയപ്പെട്ടു................
അവസാനം,തന്റെ മകളുടെ അച്ഛനെതേടി,അതായത് എന്നെത്തേടി അവള്‍ സഞ്ചരിച്ചു. അവളുടെ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ അവളെന്നെ കണ്ടുമുട്ടി,ഒരു പ്രത്യേക സാഹചര്യത്തില്‍.

ഞാനെന്റെ ജീവിതത്തിലേക്ക്‌ അവളെ വീണ്ടും ക്ഷണിച്ചു.അവള്‍ വന്നില്ല.മകളെ എന്‍റെ കയ്യിലേല്‍പിച്ചിട്ട് അവള്‍ അവളുടെതായ ലോകത്തേക്ക് പോയി.



അങ്ങിനെ,ശരീരവും മനസ്സും നഷ്ട്ടപ്പെട്ട ആ ദു:ഖ പുത്രിയുടെ കഥ
ഇവിടെ അവസാനിക്കുന്നു

കടപ്പാട്:എതെഴുതിയവനോടും, എന്‍റെ കെട്ട്യോളോടും കുട്ട്യോളോടും.പിന്നെ കമാല്‍ കാരത്തൂരിന്നും




11 അഭിപ്രായങ്ങൾ:

  1. എന്തോ വല്ലാത്ത ഒരു നിശബ്ധത കളിയാടി ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ..അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. daaa.......dukhaputhri enna cherukadhayaadaa ith.....njan vaayichathaaaa

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാനു,താങ്കള്‍ വായിച്ചിട്ടുണ്ടാവും.കടപ്പാട് എന്നാ ഭാഗം വായിച്ചില്ല എന്ന് തോന്നുന്നു.

      ഇല്ലാതാക്കൂ
  4. കുരുത്തം കെട്ട,നാച്ചിക്കും.എത്തി വലിഞ്ഞു നോക്കിയത്തില്‍ ഒരായിരം ആ(ഭി)നന്ദനങ്ങള്‍നേരുന്നു

    മറുപടിഇല്ലാതാക്കൂ
  5. കഥ കൊള്ളാം
    ജീവിതത്തിന്റെ മറ്റൊരു ഭാഗമാണ് ദുഖം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കറക്റ്റ് .ജീവിതത്തിന്റെ മറ്റൊരു ഭാഗമാണ് ദുഖം
      ദു:ഖങ്ങളും സന്തോഷവും ഇല്ലങ്കില്‍ അതിനെ ജീവിതം എന്ന് വിശേഷിപ്പിക്കാന്‍ പറ്റുമോ ഷാജൂ

      ഇല്ലാതാക്കൂ
  6. കഥ കൊള്ളാം...പക്ഷെ എവിടെയൊക്കെയോ എന്തോ മിസ്സിംഗ്‌...ചിലപ്പോള്‍ എന്റെ വായനയുടെ പ്രശ്നം ആകും....ആശംസകള്‍ സുഹൃത്തേ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. >അനാമിക,വായിച്ചതില്‍ നന്ദി.അഭിപ്രായങ്ങള്‍ക്ക് സ്വാഗതം.

      ഇല്ലാതാക്കൂ