2012, ജൂലൈ 26, വ്യാഴാഴ്‌ച

ശവം

യാളുടെ അമ്മ പുഴയില്‍ മുങ്ങിയാണ് മരിച്ചത്‌ .അമ്മയുടെ ശരീരം കണ്ടെടുത്തപ്പോള്‍ മുതല്‍ അയാള്‍ അതിന്റെ അടുത്ത്,പുഴയോരത്ത്,മുഖം കൈകളില്‍ താങ്ങി നിശബ്ദനായി കുന്തിച്ചിരിക്കുകയായിരുന്നു.പോലീസുകാര്‍ വന്നപ്പോഴും അയാള്‍ അനങ്ങിയില്ല.സമീപത്ത് നിശബ്ദയായി നിന്നിരുന്ന അയാളുടെ ഭാര്യക്ക്‌ ആ ഇരിപ്പില്‍ എന്തോ പന്തികേട് തോന്നി.
"ആരാ ശവം ആദ്യം കണ്ടത് ?"
പോലീസുകാരന്‍ ആരോടെന്നില്ലാതെ ചോദിച്ചു.പക്ഷേ,ഉത്തരമുണ്ടായില്ല.ശവത്തിന്റെ സമീപത്തിരിക്കുന്ന മകന്‍ അയാളെ രൂക്ഷമായി നോക്കി.
"താന്‍ ശവത്തിന്റെ ആരാ ?"
പോലീസുകാരന്‍ അയാളോടു ചോദിച്ചു .അയാള്‍ ഒന്നും മിണ്ടാതെ പോലീസുകാരനെ നോക്കി കൊണ്ടിരുന്നു,വെറുപ്പോടെ
"ശവം കരയ്ക്കെടുത്തതാരാ ?"
പോലീസുകാരന്‍ പിന്നേയും ചോദിച്ചു.അതിന്നു മറുപടിയുണ്ടാവും മുമ്പേ ശവത്തിന്റെ മകന്‍ തന്റെ ഇരുപ്പ് മതിയാക്കി പോലീസുകാരന്റെ മേല്‍ചാടി വീണ് അലറി
"ശവമോ ?...ആരാടാ നിന്റെ ശവം....

ഈ കിടക്കുന്നത് എന്റെ അമ്മയാടാ പട്ടീ....!!!


2 അഭിപ്രായങ്ങൾ: