2011, ജൂൺ 17, വെള്ളിയാഴ്‌ച

ഞാനും എന്‍റെ നാടും




വളരെ കാലങ്ങള്‍ക്ക് മുമ്പ്....ഒരു സ്വതന്ത്രിയ ദിനം.സ്കൂള്‍ അന്നു ഒഴിവായദിനാല്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാവരും കൂടി വല്ല സാമൂഹിക സേവനങ്ങളും ചെയ്യാമെന്ന് കരുതി ഒത്തൊരുമിച്ചു.അങ്ങിനെ.........




റോഡ്‌ അരികിലുള്ള പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പൊന്തകള്‍  വെട്ടി നീക്കാന്‍ തീരുമാനിച്ചു.എല്ലാവരും അവരവരുടെ വീട്ടില്‍നിന്നും മടവാളും അരിവാള്‍ കത്തിയും എടുത്ത് ജോലി ആരംഭിക്കാന്‍ തുടങ്ങി.എനിക്ക് അരിവാള്‍ ഇല്ലായിരുന്നു ,കാരണം എന്റെ വീട്ടുകാര്‍ക്ക് പണ്ടേ അരിവാള്‍ ചുറ്റിക വെറുപ്പായിരുന്നതിനാല്‍  ഒരു മടവാള്‍ മാത്രമേ ഉണ്ടായിരുന്നൊള്ളൂ.അതു തന്നെ ഉദ്ദേശിച്ച സ്ഥലത്ത് വെട്ടിയാല്‍ മറ്റൊരിടത്തായിരിക്കും കൊള്ളുക.കാരണം അതിന്റെ ആണി ഇളകിയിരുന്നു.ഏതായാലും ജോലി വളരെ ഭങ്ങിയായി  നടന്നു.ഞങ്ങളുടെ അടുത്ത നീക്കം അങ്ങാടിയിലേക്ക് ആയിരുന്നു.അവിടെ ഒരു പഞ്ചായത്ത് കിണറുണ്ട്.ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ തിരുന്നാവായ പ്ലാസ ടാക്കീസിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണന്നേ തോന്നൂ .കാരണം അതിന്റെ രണ്ടു തൂണിലും ചുറ്റുമതിലിലും  സിനിമ പോസ്റ്ററുകള്‍ കൊണ്ട് ആവരണം ചെയ്തിരിക്കുന്നു.ആ കിണറിലെ വെള്ളം ആരും കുടിക്കാറില്ല ,എങ്കിലും പോക്കര്ട്ടികാക്കാന്റെ കടയിലെ സമാവറില്‍തിളച്ചു മറിഞ്ഞിരുന്ന വെള്ളം ഈ പഞ്ചായത്ത് കിണറ്റിലെ വെള്ളമായിരുന്നു.ഏതായാലും ഞങ്ങളുടെ ലക്‌ഷ്യം ,കിണറിന്റെ ചുറ്റുമതില്‍ ഒന്ന് വൃത്തിയാക്കുക എന്നതായിരുന്നു.ഓരോപോസ്റ്ററുകള്‍ കീറുമ്പോഴും അതിന്റെ അടിയില്‍ മറ്റൊന്ന്‍.ഓരോ ആഴ്ചയിലും കളിച്ചുപോയ പാവം പടങ്ങളുടെ രഹസ്യമായ പരസ്യം.കീറി കളയുന്നത്തിന്റെ ഇടക്ക് ഒരുത്തന്‍ പറഞ്ഞു ,എടാ ഇനി ഞമ്മള്‍ എങ്ങിനെ അറിയും പ്ലാസയിലോടുന്ന പടം? .ഒരുകണക്കിന് ഈ കിണര്‍ ഇവിടെ ഉള്ളത് ചില പകല്‍ മാന്യന്മാര്‍ക്ക് വളരെ ഉപകാരമായിരുന്നു.വ്യഴായ്ച്ച ദിവസങ്ങളില്‍ കള്ളന്മാരെ പോലെ പതുങ്ങി കാജാ ബീഡിയും വലിച്ചു ഇടത്തെ കണ്ണുകൊണ്ട് ഒരു ചെരിഞ്ഞ നോട്ടം ഉണ്ട്,ഒറ്റ നോട്ടത്തില്‍ തന്നെ ഏതാ പടമെന്നും നടി ആരെന്നും ഇക്കുട്ടര്‍ക്ക് മനസ്സിലായിരിക്കും.പതിനെട്ടുതികഞ്ഞവര്‍ക്കുള്ള പടം വ്യഴായ്ച്ച മാത്രമേ പ്ലാസയില്‍ ഉണ്ടാവാറൊള്ളൂ .ഏതായാലും ജോലി എല്ലാം ഉഷാറായി നടത്തി എല്ലാവരും ഓരോ നാരങ്ങ സോഡയും കുടിച്ചു വീട്ടില്‍ പോയി .......................(തുടരും)
                                       

4 അഭിപ്രായങ്ങൾ:

  1. നന്നായിട്ടുണ്ട് .............അതിന്റെ രണ്ടാംഘട്ടം കൂടി എഴുതി തീര്‍ക്കൂ മജീദെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇപ്പോള്‍,കുട്ടിക്കാലം രണ്ടാം ഘട്ടം പണിപ്പുരയിലാണ്

      ഇല്ലാതാക്കൂ
    2. ബഷീര്‍കോയ ,ശ്രമിക്കാം ,സമയം അനിവാര്യമാണല്ലോ.

      ഇല്ലാതാക്കൂ