കുഞ്ഞി പൈതങ്ങള്‍
കഞ്ഞി വെച്ചു കളിക്കുമ്പോള്‍
കുഞ്ഞു പെങ്ങള്‍ ചൊല്ലി
ഞാനമ്മയല്ല ,എനിക്കമ്മയാകേണ്ട
അമ്മയായാല്‍ അമ്മിഞ്ഞ കൊടുക്കേണം
കുടിക്കാനൊക്കില്ല .
വെക്കലും വിളമ്പലും
വിളറി വെളുക്കലും.
തുറുകണ്ണും നീളും നാക്കും
തുറങ്കലിത്.
തുറസ്സിലൊന്നിറങ്ങാന്‍ പോലും..........
ഹോ ..വേണ്ട വേണ്ട
എനിക്കമ്മയാകേണ്ട
ജീവിതത്തിന്‍റെ നാള്‍വഴിയിതു കുഞ്ഞേ
ജീവന്‍ നീളും വഴിയും
അതുവഴികടന്നുപോകുമൊരു
മുത്തശ്ശി ചൊല്ലുന്നു
പൊരുളറിയും ചെറുചിരിയോടെ
കഞ്ഞി വെച്ചു കളിക്കുമ്പോള്‍
കുഞ്ഞു പെങ്ങള്‍ ചൊല്ലി
ഞാനമ്മയല്ല ,എനിക്കമ്മയാകേണ്ട
അമ്മയായാല്‍ അമ്മിഞ്ഞ കൊടുക്കേണം
കുടിക്കാനൊക്കില്ല .
വെക്കലും വിളമ്പലും
വിളറി വെളുക്കലും.
തുറുകണ്ണും നീളും നാക്കും
തുറങ്കലിത്.
തുറസ്സിലൊന്നിറങ്ങാന്‍ പോലും..........
ഹോ ..വേണ്ട വേണ്ട
എനിക്കമ്മയാകേണ്ട
ജീവിതത്തിന്‍റെ നാള്‍വഴിയിതു കുഞ്ഞേ
ജീവന്‍ നീളും വഴിയും
അതുവഴികടന്നുപോകുമൊരു
മുത്തശ്ശി ചൊല്ലുന്നു
പൊരുളറിയും ചെറുചിരിയോടെ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ